Making Of Tasty Pal Kozhukatta : വീട്ടിൽ പാലുണ്ടായിട്ടും ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ പാല് കൊഴുക്കട്ട ഉണ്ടാക്കി നോക്കിയില്ലേ. ഇതുപോലെ പാൽക്കുഴക്കട്ടെ തയ്യാറാക്കി നോക്കൂ കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക വറുത്ത അരിപ്പൊടി തന്നെ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇടിയപ്പത്തിന് മാവ് തയ്യാറാക്കുന്നതിനേക്കാൾ കുറച്ചുകൂടി ലൂസ് ആയി മാവ് തയ്യാറാക്കുക. ശേഷം 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ചെറിയ ഉണ്ടകൾ ആക്കി ഒരു പാത്രത്തിൽ തയ്യാറാക്കി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ എടുക്കുക. ശേഷം തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. പാൽ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച കൊഴുക്കട്ട ഇട്ടുകൊടുക്കുക.
അതിനുശേഷം അധികം കവി കൊണ്ട് ഇളക്കാതെ നന്നായി വേവിക്കുക. കൊഴുക്കട്ട എല്ലാം നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. രുചി കൂട്ടുന്നതിനായി ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കുക. പഞ്ചസാരയെല്ലാം അരിഞ്ഞ് പാല് കൊഴുക്കട്ട നന്നായി കുറുകി ഭാഗമായതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. രുചിയോടെ കഴിക്കാം. Credit : Shamees kitchen