Kerala Sadya Special Beetroot Pachadi : ബീറ്റ്റൂട്ട് ഉപയോഗിച്ചുകൊണ്ട് തനി കേരള രുചിയിൽ ഒരു പച്ചടി തയ്യാറാക്കാം. ബീറ്ററൂട്ട് പച്ചടി നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ടു ബീറ്ററൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക ശേഷം അതൊരു മൺചട്ടിയിലേക്ക് ഇട്ടുകൊടുക്കുക.
അതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക അടച്ചുവെച്ച് വേവിക്കാവുന്നതാണ് ഇതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ ചെറിയ ജീരകം ഒരു ചെറിയ കഷണം ഇഞ്ചി കറിവേപ്പില രണ്ട് പച്ചമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ബീറ്റ് റൂട്ട് നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് കട്ടയില്ലാത്ത തൈര് ചേർത്തു കൊടുക്കുക. കട്ടയുള്ള തൈരാണ് കിട്ടുന്നത് എങ്കിൽമിക്സിയിൽ ഇട്ട് ചെറുതായി കറക്കിയെടുക്കുക ശേഷം ഒഴിക്കുക. തൈര് ചേർത്താൽ പിന്നെ അധികം ചൂടാക്കാൻ പാടുള്ളതല്ല.
ഇറക്കി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് മൂന്ന് വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക ശേഷം അത് കറിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. രുചികരമായ കേരള സ്റ്റൈൽ പച്ചടി തയ്യാർ. Credit : Shamees kitchen