Tasty Onion Curry Recipe : വളരെ രുചികരമായ രീതിയിൽ ഉള്ളി ഉപയോഗിച്ച് കൊണ്ട് ഒരു വെറൈറ്റി സൈഡ് തയ്യാറാക്കാം. മൂന്നുമാസം വരെ ഇത് കേടാകാതെ ഇരിക്കും. ഇത് ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ആദ്യം തന്നെ ഒരു പാത്രം ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്ന് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക .
അതിലേക്ക് അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് കൊടുക്കുക 15 വെളുത്തുള്ളി ചേർത്ത് കൊടുക്കുക ഇതെല്ലാം നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 10 വറ്റൽ മുളക് ചേർത്തു കൊടുക്കുക. ആ വറ്റൽ മുളക് നല്ലതുപോലെ മുഖത്ത് വരുമ്പോൾ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി കൊടുക്കുക ശേഷം ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം നാല് സവാള വളരെ പൊടിയായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക വാടി വരുന്നതിന് ആവശ്യമായ ഉപ്പു ചേർത്തു കൊടുക്കുക സവാള നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്നത് ചേർത്തുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ചമ്മന്തിയുടെ നിറമെല്ലാം തന്നെ മാറി വരുന്നത് വരെ നന്നായി കൈവിടാതെ ഇളക്കി കൊടുക്കേണ്ടതാണ്. നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ ഒരു ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം പകർത്തി വെക്കാം. ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിലും എന്നാൽ കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്നതും ആയിട്ടുള്ള ഈ വിഭവം നിങ്ങളും തയ്യാറാക്കി വെക്കൂ.