Making Of Tasty Onion Rice Recipe : സാധാരണ കഴിക്കുന്നതുപോലെ ചോറും കറിയും കഴിക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ രീതിയിൽ ചോറ് തയ്യാറാക്കിയാലോ സാധാരണ ബിരിയാണിയും നെയ്ച്ചോറ് എന്നിവ കഴിക്കുന്നതിൽ നിന്നും ഇത് വളരെ വ്യത്യസ്തമായിരിക്കും കൂടാതെ ഇതിനെ മറ്റ് കറികളുടെ ഒന്നും ആവശ്യവുമില്ല.
എങ്ങനെയാണ് ഈ വെറൈറ്റി ചോറ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ പെരുംജീരകം മൂന്ന് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു ചെറിയ കഷണം പട്ട 4 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക ശേഷം അതിലേക്ക് കുറച്ചു മാത്രം വെള്ളം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന ഒരു കപ്പ് ചോറ് അതിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം ചോറ് ഉഴഞ്ഞു പോകാതെ രീതിയിൽ ഇളക്കി യോജിപ്പിക്കുക ശേഷം മല്ലിയിലയും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും എന്നാൽ വളരെ രുചികരവുമായ ഈ വിഭവം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കണേ. Video credit : Shamees kitchen