ഇതാണ് വൈറലായ നൂൽ പൊറോട്ട. നൂൽ പൊറോട്ട ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ. | Making Of Nool Porotta In Easy Way

Making Of Nool Porotta In Easy Way : പൊറോട്ട കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല എന്നാൽ നൂല് പൊറോട്ട നിങ്ങൾ കഴിച്ചിട്ടുണ്ടോ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് നൂൽ പൊറാട്ട അതുകൊണ്ട് ഇനിയാരും അത് കഴിക്കാൻ മറ്റെവിടെയും പോകേണ്ട ആവശ്യമില്ല ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് മൈദ എടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക മൂന്ന് ടീസ്പൂൺ തൈര് ചേർക്കുക മൂന്ന് ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.,’

ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് പിന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിയുടെ മാവ് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. അതിനുശേഷം മാവിന്റെ മുകളിൽ കുറച്ച് വെളിച്ചെണ്ണ തേച്ചതിനു ശേഷം അടച്ചുവയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് മാവ് വീണ്ടും പുറത്തേക്ക് എടുക്കുക ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക..

ഓരോ ഉരുളകളും എടുത്ത് വളരെ കനം കുറഞ്ഞ രീതിയിൽ ഒരു പ്രതലത്തിൽ ഇട്ട് പരത്തുക. അതിനുമുകളിൽ കുറച്ചു മൈദ പൊടിയും കുറച്ച് വെളിച്ചെണ്ണയും തേച്ചതിനു ശേഷം ഒരു കത്തി ഉപയോഗിച്ചുകൊണ്ട് ഒരേ വണ്ണത്തിൽ മുകളിൽ നിന്ന് താഴോട്ടേക്ക് വരഞ്ഞു കൊടുക്കുക. അതിനുശേഷം ഒരു ഭാഗത്ത് നിന്നും ചെറുതായിട്ട് ചുരുട്ടി എടുക്കുക.

അതിനുശേഷം വട്ടത്തിൽചുറ്റിച്ച് എടുക്കുക. അതിനുമുകളിൽ കുറച്ചു വെളിച്ചെണ്ണ ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക അതുകഴിഞ്ഞ് ആവശ്യമുള്ള വലുപ്പത്തിൽ നിങ്ങൾക്ക് പരത്തിയെടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വച്ചു കൊടുക്കുക എല്ലാ ഭാഗവും നല്ലതുപോലെ മൊരിയിച്ച് എടുക്കേണ്ടതാണ് നന്നായി മൊരിഞ്ഞു വരുമ്പോൾ നാലോ അഞ്ചോ പൊറോട്ടകൾ ഒരുമിച്ച് വെച്ചതിനു ശേഷം വശങ്ങളിൽ നിന്നും നല്ലതുപോലെ തട്ടി കൊടുക്കുക. അപ്പോൾ ലെയറുകൾ എല്ലാം പുറത്തേക്ക് വരുന്നത് കാണാം. Credit : NEETHA’S TASTELANDS

Leave a Reply

Your email address will not be published. Required fields are marked *