Making Of Nice Paththiri ; എല്ലാ വീട്ടമ്മമാരും വീട്ടിൽ പത്തിരി ഉണ്ടാക്കാറുണ്ടല്ലോ പലപ്പോഴും നൈസ് പത്തിരി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ അതിനായി വരാതെ പോകുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇനിയും വളരെ എളുപ്പത്തിൽ നൈസ പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് പത്തിരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക .
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക വെള്ളം തിളച്ചു വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന പൊടി അതിലേക്ക് ഇട്ട് കൈവിടാതെ ഇളക്കി കൊടുക്കുക. വെള്ളമായി നന്നായി ചേർന്നു വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. കയ്യിൽ കുറച്ച് എണ്ണ പുരട്ടുന്നത് വളരെ നല്ലതായിരിക്കും.
10 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് കുറച്ച് അരിപ്പൊടിയിൽ പൊതിഞ്ഞതിനു ശേഷം വളരെ കനം കുറഞ്ഞ പരത്തുക. വളരെ കനം കുറഞ്ഞു തന്നെ പരത്താൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരേ വലിപ്പത്തിൽ കിട്ടാൻ ഏതെങ്കിലുമൊരു അളവുപാത്രം വെച്ച് മുറിക്കാവുന്നതാണ്.
ശേഷം മറ്റൊരു പാൻ ചൂടാക്കി ഓരോ പത്തിരിയും അതിലേക്കിട്ട് ചുട്ടെടുക്കാവുന്നതാണ് മീഡിയം തീയിൽ വെച്ച് വേണം ചുട്ടെടുക്കേണ്ടത് ഇല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാൻ സാധ്യത കൂടുതലായിരിക്കും. എല്ലാവരും ഇതുപോലെ ഇനി പത്തിരി ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും ഇതിനെ കോമ്പിനേഷനായി ചിക്കൻ കറിയും അല്ലെങ്കിൽ കടലക്കറിയോ നല്ലതായിരിക്കും. Credit : Fathimas curryworld