Kerala Style Delicious Drumstick Masala : സാധാരണരിക്കാം സാമ്പാറിലും മറ്റും ഇട്ടു ആ കറി വയ്ക്കുന്നതായിരിക്കും കൂടുതൽ ആളുകളും കഴിച്ചിട്ടുണ്ട് ഉണ്ടാവുക.. എന്നാൽ മുരിങ്ങക്കാ മസാലയിട്ട് കഴിച്ചു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് രണ്ട് ഏലക്കായ ചെറിയ കഷണം ഗ്രാമ്പു ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ കുറച്ചു തേങ്ങാക്കൊത്ത്, ടീസ്പൂൺ നിലക്കടല കൂടി ചേർത്തു കൊടുക്കുക ഇവ നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കോരി മാറ്റുക. മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അതേ പാനിലേക്ക് അര ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും നാല് പച്ചമുളക് കീറിയത് എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്നതും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ ആവശ്യത്തിന് മുരിങ്ങക്കായ ചേർത്തു കൊടുക്കുക. മുരിങ്ങക്കായ നന്നായി വെന്തുവരുന്നത് വരെ അടച്ചുവയ്ക്കുക. മുരിങ്ങകായ നന്നായി വെന്ത് കറി കുറുകി വരുമ്പോൾ അര ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാം. മുരിങ്ങക്കായ മസാല റെഡി. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Video credit : Shamees kitchen