Tasty Muringakkaya Masala Dry Fry : മുരിങ്ങക്കായ വളരെയധികം ചികരമായ രീതിയിൽ ഒരു മസാല തയ്യാറാക്കാം. ഇതുപോലെ മുരിങ്ങക്കായ നിങ്ങൾ ആരും തന്നെ കഴിച്ചു കാണില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ രണ്ട് പട്ട രണ്ട് ടീസ്പൂൺ നിലക്കടല മോനാ ചിരകിയത് നല്ലതുപോലെ വറുത്തെടുക്കുക.
ശേഷം വെള്ളം ചേർക്കാതെ പൊടിച്ച് മാറ്റി വയ്ക്കുക. അടുത്തതായി ആ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ജീരകം ഇട്ടു കൊടുക്കുക അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചേർത്ത് കൊടുക്കുക.
നല്ലതുപോലെ വെന്ത് ഉടഞ്ഞ് പാകമായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റുക. മുടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ചേർത്തു കൊടുക്കുക അതിനുശേഷം കറിയിലേക്ക് ആവശ്യമായ കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് മുരിങ്ങക്കായ ചേർത്ത് കൊടുക്കുക. അതിനുശേഷം മുരിങ്ങക്കായ നല്ലതുപോലെ വേവിച്ചെടുക്കുക. മസാല എല്ലാം നല്ലതുപോലെ കുറുകി പാകമായി വരുമ്പോൾ അതിലേക്ക് കുറച്ചു മല്ലിയില വിതറി ഇടുക. അതിനുശേഷം ഇറക്കി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees Kitchen