മത്തി വാങ്ങുമ്പോൾ ഒരുതവണ ഇതുപോലെ വെച്ചു നോക്കൂ. വാഴയിലയിൽ കുരുമുളകിട്ട് പൊള്ളിച്ച കിടിലൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യത്തിന് മത്തിയെടുത്ത് ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മസാല പുരട്ടി വെക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കഷണം ഇഞ്ചി നാലു വെളുത്തുള്ളി ആവശ്യത്തിന് കറിവേപ്പില നാലു പച്ചമുളക് ചേർന്ന് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക. ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീനിട്ട് നന്നായി വറുത്തെടുക്കുക. രണ്ട് ഭാഗവും നന്നായി മൊരിയിച്ചു മാറ്റിവെക്കുക. അടുത്തതായി അതേ എണ്ണയിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക. സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി തക്കാളി വേവിച്ചെടുക്കുക. തക്കാളി വെന്തു വരുമ്പോൾ അതിലേക്ക് പാകത്തിന് പുളിവെള്ളം ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി എരിവിന് ആവശ്യമായ കുരുമുളക് ചേർത്തു കൊടുക്കുക. കുരുമുളകിട്ട് നല്ലതുപോലെ ഇളക്കി അതിന്റെ പച്ചമണം എല്ലാം മാറി വരുമ്പോൾ ഒന്നോ രണ്ടോ ടീസ്പൂൺ തേങ്ങാപ്പാലും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു വാഴയിലെ വാട്ടി എടുത്ത് അതിലേക്ക് ആദ്യം ഈ മസാല വച്ചു കൊടുക്കുക.
അതിനുമുകളിലേക്ക് വറുത്തു വച്ചിരിക്കുന്ന മീനും ഇട്ടുകൊടുക്കുക അതിനുമുകളിൽ മസാല ഇട്ടു കൊടുക്കുക അതിനുമുകളിൽ കറിവേപ്പില വെച്ച് കൊടുക്കാവുന്നതാണ്. ശേഷം ഇല പൊതിഞ്ഞ് കെട്ടുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. ശേഷം പൊതിഞ്ഞു വച്ചിരിക്കുന്ന വാഴയില വെച്ച് അടച്ചു വയ്ക്കുക. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. നന്നായി പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.