Making Of Raw Mango Perukk ; മാങ്ങ പെരുക്ക് എന്ന് കേട്ടിട്ടുണ്ടോ അതുപോലെ ആരെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇനിയെങ്കിലും അതിന്റെ രുചി അറിഞ്ഞിരിക്കേണ്ടതാണ്. പച്ചമാങ്ങ കിട്ടുന്ന സമയത്തെല്ലാം തന്നെ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കുക. ഇതിനായി ആദ്യം തന്നെ രണ്ട് വലിയ മാങ്ങ എടുക്കുക ശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാങ്ങ കഷണങ്ങൾ ഇട്ടുകൊടുക്കുക,
അതോടൊപ്പം തന്നെ ഒരു അഞ്ചു വറ്റൽ മുളക് ചെറുതായി ചുട്ടെടുത്തത് ചേർത്തുകൊടുക്കുക ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക ശേഷം നാല് ടീസ്പൂൺ പുളിയുള്ള തൈര് ചേർക്കുക ഒരു മീഡിയം വലിപ്പത്തിലുള്ള ശർക്കര ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക.
ഒരുപാട് പേസ്റ്റ് പരുവത്തിൽ അരയ്ക്കേണ്ട ആവശ്യമില്ല. അതൊരു പാത്രത്തിലേക്ക് പകർത്തുക. അതുപോലെ തന്നെ അതിലേക്ക് ഒരു കപ്പ് പുളിയുള്ള തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുകും മൂന്നുവറ്റൽ മുളക് കുറച്ചു കറിവേപ്പില ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വറുത്ത ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അത് തയ്യാറാക്കിയമാങ്ങ പെരുക്കിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത് വളരെയധികം രുചികരമായിരിക്കും. Credit : Lillys natural tips