Making Of Tasty Mango Pickle : കല്യാണ സദ്യകളിൽ എല്ലാം വിളമ്പുന്ന സ്പെഷ്യൽ അച്ചാറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അതിന്റെ മസാല കൂട്ട് സാധാരണ നാമുണ്ടാക്കുന്ന അച്ചാറിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. എന്നാൽ ഇനി അതേ മസാല കൂട്ടിൽ വീട്ടിൽ തന്നെ അച്ചാർ തയ്യാറാക്കി എടുത്താലോ. ഈ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി അച്ചാറിന് ആവശ്യമായ മാങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച ഒരു പാത്രത്തിലേക്ക് വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കുക. അതായത് ഒരു പാൻ ചൂടാക്കി അതിലേക്ക് നാലു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ ഉലുവ ശേഷം നല്ലതുപോലെ വറുത്തെടുക്കുക ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് നന്നായി പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 20 വെളുത്തുള്ളി ചേർത്തു കൊടുക്കുക ശേഷം വെളുത്തുള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കാൽ ടീസ്പൂൺ കായപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
അതിനുശേഷം മാറ്റിവച്ചിരിക്കുന്ന മാങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. യോജിപ്പിച്ചതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കുക. ഇത്ര മാത്രമേയുള്ളൂ വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ പറ്റിയ അടിപൊളി കല്യാണ സദ്യ അച്ചാർ റെഡി. ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Lillys natural tips