Making Of Tasty Manga perukk : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ മാങ്ങ പെരുക്ക് തയ്യാറാക്കാം. ഇതുപോലെ ഒരു വിഭവം മുൻപ് കഴിച്ചിട്ടില്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കു. ഇനി ചോറുണ്ണാൻ ഇതുമാത്രം മതി. ഇത്രയും രുചികരമായ മാങ്ങ പെരുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് പച്ചമാങ്ങ എടുത്ത് ദൂരെ കളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ 5 വറ്റൽ മുളക് ചെറുതായി ചൂടാക്കിയത് ചേർത്തു കൊടുക്കുക.
ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത്, അതോടൊപ്പം ഒരു ചെറിയ കഷണം ശർക്കര, ആവശ്യമായ പച്ചമുളക്, നാല് ടീസ്പൂൺ നാലു ടീസ്പൂൺ പുളിയുള്ള തൈര്, അതോടൊപ്പം അര ടീസ്പൂൺ കടുക് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി അതിലേക്ക് ഒരു കപ്പ് പുളിയുള്ള തൈര് ചേർക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തൈര് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് രണ്ട് വറ്റൽ മുളക്, രണ്ട് തണ്ട് കറിവേപ്പില, 6 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, എന്നിവ ചേർത്ത് ഉള്ളിയുടെ നിറം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം അത് തയ്യാറാക്കിയ മാങ്ങ പെരുക്കിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പാകമായി കഴിഞ്ഞാൽ രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys Natural Tips