Making Of Tasty Raw Mango Curry : പച്ചമാങ്ങ കറിവെച്ച് കഴിച്ചു നോക്കിയിട്ടുണ്ടോ. ഇതുപോലെ ഒരു രുചിയിൽ മാങ്ങ കഴിച്ചു കാണില്ല. കടുക് താളിച്ച ഒരു നാടൻ പച്ചമാങ്ങ കറിയുടെ റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക.
എല്ലാം യോജിച്ചതിനുശേഷം അതിലേക്ക് പച്ചമാങ്ങ അരിഞ്ഞത് ചേർത്ത് കൊടുക്കുക. സാധാരണ മീൻ കറികളിൽ അരിയുന്നതുപോലെ അരിഞ്ഞെടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഓരോരുത്തർക്കും എത്രത്തോളം കറി ആവശ്യമുണ്ടോ അത്രത്തോളം അളവിൽ കഴിഞ്ഞ പാൽ എടുക്കുക.
ശേഷം അതിന്റെ രണ്ടാം പാൽ ഒഴിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. കറി നല്ലതുപോലെ തിളച്ച് മാങ്ങ നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതോടൊപ്പം ഒരു നുള്ള് ഉലുവ കൂടി ചേർക്കുക. അതിലേക്ക് 5 ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. Credit : Mia Kitchen