Making Of Tasty Mango Chatni : രാവിലെ ദോശ ഇഡലി എന്നിവ ഉണ്ടാക്കുകയാണെങ്കിൽ അതിനെ കറി ഉണ്ടാക്കാൻ ഇനി ആരും തന്നെ കഷ്ടപ്പെടേണ്ട ആവശ്യമില്ല ഇതുപോലെ വാങ്ങാൻ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ ആറുമാസം വരെ അത് കേടാകാതെ ഇരിക്കുകയും രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും സൈഡ് ഡിഷ് വേറെ ഉണ്ടാക്കേണ്ട ആവശ്യമില്ല.
മാത്രമല്ല ചോറിന് കറി ഉണ്ടാക്കിയില്ല എങ്കിലും വിഷമിക്കേണ്ട ഇതുകൂടി ചോറുണ്ണാനും കിടിലൻ രുചിയാണ് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് മാങ്ങ എടുത്ത് നന്നായി ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക. ചൂടാക്കി അതിനി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 15 വെളുത്തുള്ളി ചെറുതായി ചതച്ചത് ചേർത്ത് കൊടുക്കുക അതോടൊപ്പം കറിവേപ്പിലയും ചേർക്കുക .
ശേഷം ഒരു ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ഇളക്കിയതിനുശേഷം മാങ്ങ ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. മാങ്ങ വഴന്നു വന്നതിനുശേഷം 6 ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കടുക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണ ചേർത്തു കൊടുക്കാവുന്നതാണ്.
മുളകുപൊടിയുടെ പച്ചമണം എല്ലാം മാറിയുമായി നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. എല്ലാം നല്ലതുപോലെ ഭാഗമായി എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ഇതുപോലെ തയ്യാറാക്കിയാൽ ആറുമാസം വരെ ഇത് കേടാകാതെ ഇരിക്കും. വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sheeba’s recipes