Making Of Tasty Mango Pickle : മാങ്ങാ അച്ചാറുകൾ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല നമ്മൾ കുറച്ച് അധികം നാളത്തേക്ക് മാങ്ങാ അച്ചാറുകൾ തയ്യാറാക്കുന്നതായിരിക്കും പക്ഷേ ഒരു വർഷം വരെ കേടാകാത്ത രീതിയിൽ നിങ്ങൾക്ക് മാങ്ങ അച്ചാർ തയ്യാറാക്കി വയ്ക്കണം എങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ ആദ്യം തന്നെ ഒരു കിലോ മാങ്ങ ചെറിയ മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഓരോ മാങ്ങയും അതിലേക്കിട്ട് നന്നായി പൊരിച്ച് എടുക്കുക ചെറുതായി നിറം മാറി വരുമ്പോൾ കോരാവുന്നതാണ്. അതിനുശേഷംകുറച്ച് എണ്ണ അതിൽ നിന്നും പകർത്തി ബാക്കിയുള്ള എണ്ണ ചൂടാക്കി അതിലേക്ക് അരക്കപ്പ് ചുവന്നു മുളകുപൊടി രണ്ടര ടീസ്പൂൺ ഉലുവപ്പൊടി രണ്ട് ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
പൊടികളുടെ പച്ചമണം മാറി വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മാങ്ങയിട്ട നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക എല്ലാ മാങ്ങയിലേക്കും മസാല നല്ലതുപോലെ ചേർന്നു വരേണ്ടതാണ് ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ശർക്കര ചിരകിയത് ചേർത്ത് നന്നായി വീണ്ടും ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ് ഇത് നിങ്ങൾ ഉറപ്പുള്ള ഒരു ചില്ലു പാത്രത്തിൽ ഇട്ടുവയ്ക്കുക അതിനുമുകളിലായി കുറച്ചു നല്ലെണ്ണ കൂടി ഒഴിച്ചു കൊടുക്കുക ശേഷം നന്നായി അടച്ചുവെക്കുക കുറച്ചു മാസങ്ങൾക്ക് ശേഷം എടുത്തുനോക്കൂ വളരെ രുചികരമായ മാങ്ങ അച്ചാർ കഴിക്കാം. Credit : Shamees kitchen