ഇതൊരു സിമ്പിൾ പരിപാടിയാണ്. എളുപ്പത്തിൽ ഒരു മാങ്ങ അച്ചാർ ഉണ്ടാക്കണമെങ്കിൽ എല്ലാവരും ഇതുപോലെ തയ്യാറാക്കു. | Making Of Tasty Instand Mango Achar

Making Of Tasty Instand Mango Achar  : നമ്മളെല്ലാവരും കല്യാണസദ്യകളിൽ പോകുമ്പോൾ അവിടുത്തെ അച്ചാർ രുചിച്ചു നോക്കിയിട്ടുണ്ടോ വളരെ കുറഞ്ഞ സമയം കൊണ്ടായിരിക്കും അവരെല്ലാം അച്ചാറുകൾ തയ്യാറാക്കുന്നത് എന്നാൽ അതിന്റെ രുചിയോ പറഞ്ഞറിയിക്കാൻ പറ്റാത്തതുമാണ് എന്നാൽ അതുപോലെ ഒരു അച്ചാർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം അതിന് അധികം സമയത്തിന്റെ ആവശ്യം പോലുമില്ല ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ആവശ്യത്തിന് മാങ്ങ എടുക്കുക ഏകദേശം 5 മാങ്ങ എങ്കിലും എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക .അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയത്തേക്ക് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കടുക് രണ്ട് ടീസ്പൂൺ ഉലുവ ചേർത്ത് വറുത്തതിനുശേഷം.

അത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക അടുത്തതായി ഒരു മൺപാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക വെളുത്തുള്ളിയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി ചേർത്തു കൊടുക്കുക അതുപോലെ എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക.

ഇതിന്റെ പച്ചമണം എല്ലാം മാറി വരുമ്പോൾ കറിവേപ്പിലയും മുറിച്ചു വച്ചിരിക്കുന്ന മാങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാം ഭാഗമായി വരുമ്പോൾ പിടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.ഇതു മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ അച്ചാർ റെഡി. വീട്ടിൽ ഉണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ ഒരു ദിവസം കഴിഞ്ഞ് എടുത്തുനോക്കൂ വളരെ രുചികരമായിരിക്കും. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *