Tasty Lemon Pickle Recipe : കടകളിൽ നിന്നെല്ലാം നമ്മൾ നാരങ്ങ അച്ചാർ വാങ്ങുമ്പോൾ അതിനെ ഒട്ടുംതന്നെ കൈപ്പ് ഉണ്ടാകാറില്ലല്ലോ നിങ്ങൾ വീട്ടിൽ തയ്യാറാക്കി നോക്കുമ്പോൾ പലപ്പോഴും അതുപോലെ രുചി പലർക്കും തന്നെ കിട്ടാറില്ലായിരിക്കാം നാരങ്ങ അച്ചാറുകൾ നമ്മുടെ രണ്ടുതരത്തിൽ തയ്യാറാക്കാറുണ്ട് മുളകുപൊടി ചേർത്തും പച്ചമുളകും ചേർത്തും ഇതിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയിട്ടുള്ളത്. വെള്ള നാരങ്ങ അച്ചാർ ഉണ്ടാക്കുകയാണെങ്കിൽ തീർച്ചയായും ചേർത്തിരിക്കേണ്ട ചേരുവകൾ ഉണ്ട്.
അതെല്ലാം ചേർത്ത് നിങ്ങൾ ഇതുപോലെ തയ്യാറാക്കു. ഇതിനായി ആദ്യം തന്നെ നാരങ്ങ ആവശ്യമുള്ളത് എടുത്ത് നാല് കഷണങ്ങളാക്കി മുറിക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് ചൂടാക്കുക ശേഷം അത് പകർത്തി വയ്ക്കുക ശേഷം ആറ് ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക എന്ന ചൂടാകുമ്പോൾ രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 50 ഗ്രാം വെളുത്തുള്ളി ചെറുതായിട്ട് ചേർത്തുകൊടുക്കുക.
50 ഗ്രാം തന്നെ ഇഞ്ചിയും ചെറുതായി ചേർത്തുകൊടുക്കുക ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക അതിലേക്ക് 50 ഗ്രാം ചെറിയ ചീന മുളക് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക എല്ലാം ചെറുതായി വാടി വരുമ്പോൾ അതിലേക്ക് കുറച്ച് അധികം കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന നാരങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ആ നാരങ്ങ എല്ലാം നല്ലതുപോലെ വെന്ത് നേരത്തെ വറുത്തു വച്ചിരിക്കുന്ന ഉലുവ പൊടിച്ചു ചേർക്കുക അതോടൊപ്പം തന്നെ കുറച്ച് ശർക്കര പിടിച്ച് ചേർക്കുക ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അവസാനമായി കാൽ കപ്പ് വിനാഗിരിയും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാം. Credit : Shamees kitchen