Tasty Lemon Pickle recipe : വളരെ രുചികരമായ നാരങ്ങ അച്ചാർ നമുക്ക് ഇതുപോലെ തയ്യാറാക്കി നോക്കിയാലോ എങ്ങനെയാണ് ഉണ്ടാക്കുന്നത് എങ്കിൽ എത്ര കാലം കഴിഞ്ഞാലും അച്ചാർ കേടാകാതെ തന്നെ ഇരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങ എടുത്ത് ആവിയിൽ വേവിച്ച് എടുക്കുക. ശേഷം നാലായി മുറിച്ച് ഒരു പാത്രത്തിലേക്ക് വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് 7 ഏലക്കായ മൂന്ന് ഗ്രാമ്പു ഇട്ട് ചൂടാക്കുക ശേഷം അര ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കടുകും ചേർത്ത് നന്നായി ചൂടാക്കി മിക്സിയിൽ പൊടിച്ചെടുക്കുക. അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു കപ്പ് നിറയെ വെളുത്തുള്ളി നല്ലതുപോലെ മൊരിയിച്ച് പകർത്തി വയ്ക്കുക. ശേഷം മുക്കാൽ കപ്പ് ഇഞ്ചി ചേർത്ത് കൊടുക്കുക .
അതിലേക്ക് 7 പച്ചമുളക് ചേർത്തു കൊടുക്കുക ശേഷം അതും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്തുകൊടുത്ത നല്ലതു പോലെ മൂപ്പിക്കുക ശേഷം 8 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ പകർത്തി വയ്ക്കുക ശേഷം ആരെങ്കിലും ചേർത്ത് കൊടുക്കുക വറുത്തു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക.
മറ്റൊരു പാത്രം ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക നല്ലതുപോലെ തിളപ്പിച്ചതിനുശേഷം ചൂടോടെ നാരങ്ങ അച്ചാറിലേക്ക് ഒഴിച്ചുകൊടുക്കുക രണ്ട് ടീസ്പൂൺ പഞ്ചസാരയും പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ കായപ്പൊടിയും ചേർത്ത് കൊടുക്കുക. എല്ലാം യോജിച്ചതിനു ശേഷം കുറച്ചു നല്ലെണ്ണ ചൂടാക്കി അതിനുമുകളിലൂടെ ഒഴിച്ച് അടച്ചു വയ്ക്കാം. ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ടേസ്റ്റ് ആകുന്നത്. Credit: Fathimas curryworld