Making Of Tasty Lemone Pickle : നാരങ്ങ അച്ചാർ നമുക്ക് രണ്ട് രീതിയിൽ തയ്യാറാക്കാം മുളകുപൊടി ചേർത്ത് ചുവന്ന നിറത്തിലും പച്ചമുളക് ചേർത്ത് വെളുത്ത നിറത്തിലും ഏത് തരത്തിൽ ഉണ്ടാക്കിയാലും നാരങ്ങ അച്ചാർ രുചികരമായിരിക്കും എങ്കിലും പച്ചമുളക് ചേർത്ത് ഉണ്ടാക്കുന്ന ഈ നാരങ്ങ അച്ചാറിന്റെ രുചി ഒന്ന് വേറെ തന്നെയാണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം
അതിനായി ആവശ്യത്തിനുള്ള നാരങ്ങ നാല് കഷണങ്ങളാക്കി മുറിച്ച് മാറ്റുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയും വറുത്ത് കോരി മാറ്റുക ശേഷം അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക
അര കപ്പ് ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിന്റെ പച്ചമണം എല്ലാം നന്നായി മാറി വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളക് ചേർത്തു കൊടുക്കുക പച്ചമുളക് വാടി വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന നാരങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ചു വേവിക്കുക.
നാരങ്ങ നല്ലതുപോലെ തന്നെ വേവിച്ചെടുക്കേണ്ടതാണ്. ചെറുതായി കുഴങ്ങി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും ഒരു രണ്ടുമിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക ശേഷം അവസാനമായി പൊടിച്ചു വച്ചിരിക്കുന്ന ഉലുവ ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അതോടൊപ്പം കാലിക്കറ്റ് വിനാഗിരിയും ചേർത്ത് ആവശ്യത്തിന് ഉപ്പ് നോക്കി പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen