എല്ലാവരുടെ വീട്ടിലും ഓട്ടകൾ ഉള്ള ഒരു തവി ഉണ്ടായിരിക്കും. ഇത് പലഹാരങ്ങൾ ഉണ്ടാക്കി എണ്ണയിൽ നിന്ന് പകരത്തി എടുക്കുന്നതിന് മാത്രമല്ല. ഇത് ഉപയോഗിച്ചുകൊണ്ട് ഒരു പലഹാരം തയ്യാറാക്കി എടുക്കാം. സാധാരണയായി നാം പഴംപൊരി ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ മാവ് കുറച്ചെങ്കിലും ബാക്കി വരാതിരിക്കില്ല. ഇനി ബാക്കി വരുന്ന മാവ് വെറുതെ കളയേണ്ടതില്ല അത് ഉപയോഗിച്ചുകൊണ്ട് രുചികരമായ ഒരു ലഡ്ഡു തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ബാക്കി വന്ന ആ ബാറ്റർ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് കടലമാവ് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരുപാട് കട്ടിയല്ലാതെ മാവ് തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വന്നതിനുശേഷം അരിപ്പ തവിയെടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക. ഒഴിച്ച് ചിറ്റിച്ചു കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം ചെറിയ ചെറിയ മണികൾ പോലെ മാവ് എണ്ണയിലേക്ക് വീണ് വറുത്തു പാകമായി വരുന്നത്. അതിനുശേഷം ഇതെല്ലാം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് തരിയോട് കൂടി പൊടിച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അലിയിച്ചെടുക്കുക. ശേഷം പൊടിച്ചു വച്ചിരിക്കുന്നതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ചേർത്ത് യോജിപ്പിച്ച് എടുക്കുക. പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടുകൂടി തന്നെ ഉരുളകളായി ഉരുട്ടിയെടുക്കുക. ഈ രീതിയിൽ ലഡു തയ്യാറാക്കി കുട്ടികൾക്കെല്ലാം തന്നെ കൊടുക്കാവുന്നതാണ്. പഴംപൊരിയുടെ ബാക്കി മാവ് ഉപയോഗിച്ചുകൊണ്ട് ഇതുപോലെ രുചികരമായ ലഡു തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.