പച്ചക്കായ ഉപയോഗിച്ച് ഇതുവരെ ചെയ്തു നോക്കാത്ത ഒരു പുതിയ വിഭവം. നിങ്ങളും ഉണ്ടാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽ ആണ്. | Making Of Tasty Raw Banana Thoran

Making Of Tasty Raw Banana Thoran : പച്ചക്കായ ഉപയോഗിച്ചുകൊണ്ടുള്ള ഒരു വെറൈറ്റി വിഭവത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇതുപോലെ കഴിച്ചു നോക്കണം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ 4 മീഡിയം വലുപ്പത്തിലുള്ള പച്ചക്കായ എടുക്കുക. ശേഷം അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് കുറച്ചു വെള്ളം ചേർത്ത് ഒരു മൺപാത്രത്തിൽ വയ്ക്കുക.

അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലതുപോലെ വേവിച്ചെടുക്കുക നന്നായി വെന്തു വരുമ്പോൾ പകർത്തി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക.ശേഷം 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള വറ്റൽമുളകും മൂന്നു പച്ചമുളക് കീറിയതും ചേർത്തു കൊടുക്കുക. അത് നന്നായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കായ ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക നല്ലതുപോലെ തന്നെ ഇളക്കി യോജിപ്പിക്കുക അവസാനമായി കുറച്ച് പച്ച വെളിച്ചെണ്ണ മുകളിലൂടെ ഒഴിച്ച് പകർത്തി വയ്ക്കാവുന്നതാണ്. ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായിട്ടുള്ള ഒരു കിടിലൻ തോരൻ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Lillys natural tips

https://youtu.be/P_EPFyWMa-E

Leave a Reply

Your email address will not be published. Required fields are marked *