Making Of Tasty Yummy Kozhukatta : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരം പലഹാരമായും കഴിക്കാൻ വളരെ രുചികരമായ ഒന്നാണ് കൊഴുക്കട്ട. മധുരമുറന്ന കൊഴുക്കട്ട പുതിയ രീതിയിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് തിളപ്പിക്കുക വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക നല്ലതുപോലെ ഇളക്കി കൊടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് ശർക്കര ചേർത്തു കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ വെള്ളം ചേർത്തു കൊടുത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക ശർക്കര നന്നായി അലിഞ്ഞ് പാകമായി വരുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യമെങ്കിൽ അതിലേക്ക് നട്ട്സ് ചേർത്തു കൊടുക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക. തേങ്ങയും ശർക്കരയും നല്ലതുപോലെ പാകമായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി തയ്യാറാക്കി വെച്ച മാവിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
ശേഷം ചെറിയ ഉരുളയായി ഉരുട്ടി ഇലയിൽ ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക ശേഷം അതിന്റെ നടുവിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക. അതിനുശേഷം രണ്ടായി മടക്കി അതിന്റെ അരികുകൾ എല്ലാം തന്നെ കൈകൊണ്ട് അമർത്തി കൊടുക്കുക. അടുത്തതായി ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക ആവി വരുമ്പോൾ അതിനു മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം തയ്യാറാക്കിയ കൊഴുക്കട്ട അതിനുമുകളിൽ വച്ച് ആവിയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക. വെന്തു പാകമാകുമ്പോൾ ഇറക്കി വയ്ക്കുക രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen