Making Of Tasty Soft Kozhukkata : രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും കൊടുക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമാണ് കൊഴുക്കട്ട ഈ കൊഴുക്കട്ട എങ്ങനെയാണ് വളരെ സോഫ്റ്റ് ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പുട്ടുപൊടി എടുക്കുക അല്ലെങ്കിൽ ഇടിയപ്പത്തിന്റെ പൊടി എടുത്താലും മതി ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക ,
വെള്ളം ചൂടായി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒന്നര ടീസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. അടുത്തതായി എടുത്തു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് വെള്ളം കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ തന്നെ കൈകൊണ്ട് നല്ലതുപോലെ കുറച്ച് മാവ് തയ്യാറാക്കുക സാധാരണ ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നതുപോലെ തന്നെ തയ്യാറാക്കുക 5 മിനിറ്റ് എങ്കിലും നിർത്താതെ കുഴക്കേണ്ടതാണ് എങ്കിലും മാത്രമേ നല്ല സോഫ്റ്റ് ആയി കിട്ടുകയുള്ളൂ.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് കൊടുക്കുക. ശർക്കര അലിഞ്ഞു വരുന്ന സമയത്ത് ഒരു മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ ജീരകവും ഏഴ് ഏലക്കയും കാൽ ടീസ്പൂൺ ചുക്കുപൊടിയും നന്നായി പൊടിച്ചെടുക്കുക ശേഷം ശർക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർക്കുക .
ശേഷം നന്നായി ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വയ്ക്കുക തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വച്ച് പരത്തുക ഒരേ വലുപ്പത്തിൽ പരത്തേണ്ടതാണ് ശേഷം നടുവിലായി ഫില്ലിംഗ് വച്ചുകൊടുത്തു പൊതിഞ്ഞ് എടുക്കുക. എല്ലാ കൊഴുക്കട്ടയും ഇതുപോലെ തയ്യാറാക്കുക അതിനുശേഷം ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വരുമ്പോൾ അതിനുമുകളിൽ ഒരു തട്ട് വെച്ച് കൊഴുക്കട്ട അതിലേക്ക് വെച്ച് വേവിച്ചെടുക്കുക. എല്ലാവരും ഇതുപോലെ തയ്യാറാക്കു. Credit : mia kitchen