Making Tasty Kozhukaytta With Rice : കൊഴുക്കട്ട ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ് അരിപ്പൊടി ഇല്ലെങ്കിലും കുഴപ്പമില്ല നമുക്ക് ചോറ് ഉപയോഗിച്ചുകൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് കപ്പ് ചോറ് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല.
ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതുപോലെ തന്നെ ഇതിലേക്ക് അരിപ്പൊടി ചേർക്കുന്നതിന് കൃത്യമായ അളവില്ല കയ്യിൽ ഒട്ടിപ്പിടിക്കാത്ത രീതിയിൽ ആയിരിക്കണം എന്നേയുള്ളൂ.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര അലിയിച്ച് എടുക്കുക ശേഷം അലിഞ്ഞു വരുമ്പോൾ ആവശ്യത്തിന് തേങ്ങ ചിരകിയതും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക രുചി കൂട്ടുന്നതിന് കുറച്ച് ഏലക്കാപൊടിയും ചേർക്കുക നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കുക .
അതിനുശേഷം മാവ് ആവശ്യത്തിന് എടുത്ത് കയ്യിൽ വെച്ച് പരത്തുക ശേഷം അതിന്റെ നടുവിലായി ഫില്ലിംഗ് വെച്ച് പൊതിഞ്ഞ് എടുക്കുക എല്ലാരും ഇതുപോലെ തയ്യാറാക്കുക. വിശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഒരു തട്ട് ഇറക്കി വെച്ചതിനുശേഷം കൊഴുക്കട്ട അതിലേക്ക് ഇറക്കി വയ്ക്കുക. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ കൊഴുക്കട്ട റെഡിയായി കിട്ടുന്നതാണ്. Credit : Mia kitchen