Making Of Tasty Kozhukatta Recipe : കൊഴുക്കട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ പലപ്പോഴും പറ്റിപ്പോകുന്ന ഒരു പ്രശ്നം കൊടുക്കട്ടെ ഇവിടെ മാവ് വളരെ കട്ടിയായി പോകുന്നു എന്നതാണ്. മാത്രമല്ല അത് ശരിയായ രീതിയിൽ വേകാതെ വരുമ്പോഴും രുചിയിൽ വ്യത്യാസം ഉണ്ടാകും. അതുപോലെ തന്നെ ഉള്ളിൽ വയ്ക്കുന്ന ഫില്ലിംഗ് വളരെ രുചികരമായിട്ടില്ല എങ്കിൽ അതും ഒരു പ്രശ്നമായി വന്നേക്കാം എന്നാൽ ഇതിനെല്ലാം തന്നെ ഒരു പരിഹാരമായി എങ്ങനെയാണ് കൃത്യമായ രീതിയിൽ ഒരു കൊഴുക്കട്ട തയ്യാറാക്കുന്നത് എന്ന് നോക്കാം
അതിനായി ആദ്യം തന്നെ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക ശേഷം അത് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ശേഷം കൈവിടാതെ നല്ല രീതിയിൽ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക.
ശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക ചൂടാകുമ്പോൾ വളരെ കട്ടിയായി വന്നുകൊണ്ടിരിക്കും കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കണം പാത്രത്തിൽ നിന്നും വിട്ടു വരുന്ന ആകുമ്പോൾ അത് പകർത്തി ഒരു പാത്രത്തിലേക്ക് വയ്ക്കുക ശേഷം ചെറുതായി ചൂടോടുകൂടി തന്നെ കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക.അടുത്തതായി ഒരു പാൻ ചൂടാക്കി മധുരത്തിന് ആവശ്യമായ ശർക്കരയും അതിലേക്ക് കുറച്ച് വെള്ളവും ഒഴിച്ചുകൊടുത്ത് അലിയിച്ച് എടുക്കുക ശർക്കര അലിന്യ ഭാഗമായി വരുമ്പോൾ അതിലേക്ക്അര ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക കുറച്ച് ഏലയ്ക്കാപ്പൊടി ചേർക്കുക
ശേഷംരണ്ട് കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. തേങ്ങ നല്ലതുപോലെ ഡ്രൈയായി വരണം അതിനുശേഷം പകർത്തി വയ്ക്കുക. കട്ടയുടെ മാവിൽനിന്നും ചെറിയ ഉരുള ഉരുട്ടിയെടുത്ത് ഒരു ഇഞ്ച് കനത്തിൽ പരത്തി എടുക്കുക. നടുവിലായി ഫില്ലിംഗ് വെച്ച് പൊതിഞ്ഞ് ഉരുട്ടിയെടുക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് എങ്കിലും നന്നായി വേവിച്ച് എടുക്കേണ്ടതാണ്. വിവരങ്ങൾക്ക് വീഡിയോ കാണുക. Credit: Mia kitchen