Tasty Kovakka Masala Dry Fry : ചോറുണ്ണാൻ ഒരുപാട് കറികളുടെ ആവശ്യം ഒന്നുമില്ല. നല്ല രുചിയോട് കൂടിയ ഒരു വിഭവം തന്നെ ധാരാളമാണ്. അത്തരത്തിൽ വളരെ രുചികരമായി ചോറുണ്ണാൻ കോവയ്ക്ക ഉപയോഗിച്ച് ഒരു പുതിയ വിഭവം പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി 350 ഗ്രാം കോവയ്ക്ക ചെറിയ കഷണങ്ങളാക്കി ഭട്ടത്തിൽ കുറച്ചു ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഉള്ളി വാടി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഗോവയ്ക്ക് ചെറുതായി വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക.
കോവയ്ക്കാൻ നന്നായി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ . കോവയ്ക്കയിലേക്ക് മസാല എല്ലാം പിടിച്ച് നന്നായി പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen