Making Of Tasty Kovakka Chemeen Curry : ഗോവയ്ക്ക നമ്മൾ മസാലക്കറി തയ്യാറാക്കി കഴിക്കാറുണ്ടല്ലോ. അതുപോലെ തന്നെ ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് മീൻ കറി ഉണ്ടാക്കിയും നമ്മൾ കഴിക്കാറുണ്ടല്ലോ എന്നാൽ ഇവ രണ്ടും ചേർന്ന് നമ്മൾ കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാകൂ. അതിനായി ആദ്യം ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ഗോവയ്ക്ക് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ആവശ്യമുള്ള അളവിൽ ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ച് അധികം ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം കുറച്ചു തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക എരുവിന് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി കുറച്ചു മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും.
പുള്ളിയുടെ ആവശ്യത്തിന് കുടംപുളിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെച്ച് വേവിക്കുക നന്നായി വെന്ത് വരണം. കോവയ്ക്കയും ചെമ്മീനും നല്ലതുപോലെ വെന്ത് ഡ്രൈ ആയി വരുന്ന സമയത്ത് ഇറക്കി വയ്ക്കാം. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുകും കുറച്ച് ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ മോപ്പിച്ചെടുക്കുക ശേഷം അതിലേക്ക് കുറച്ച് വറ്റൽ മുളകും ചേർത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ ഒരു രുചിമായ കോവയ്ക്ക ഉണക്കചെമ്മീൻ മസാല റെഡി. Credit : Lillys natural tips