Making Of Tasty Kovakka Curry : ഇന്ന് ഒരു വെറൈറ്റിക്ക് കോവയ്ക്ക ഉപയോഗിച്ച് നമുക്ക് കറി തയ്യാറാക്കിയാലോ. ഇതുപോലെ കോവയ്ക്ക കറി നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടിയിലേക്ക് 500 ഗ്രാം വെണ്ടയ്ക്ക നാല് കഷ്ണങ്ങളാക്കി അരിഞ്ഞത് വിട്ടുകൊടുക്കുക നീളത്തിൽ അരിഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും.
മൂന്ന് പച്ചമുളക്ചേർത്തു കൊടുക്കുക ശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിഒന്നര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒരു 10 മിനിറ്റ് പാത്രം അടച്ചുവയ്ക്കുക അതുകഴിഞ്ഞ്.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക ശേഷം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം മൺചട്ടിയിലേക്ക് കുറച്ചു വെള്ളവും ചേർത്ത് അടച്ചുവെച്ച് നല്ലതുപോലെ വേവിക്കുക. കറി തിളച്ചു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .
ശേഷം വീണ്ടും അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. ശേഷം ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം പകർത്തി വയ്ക്കാവുന്നതാണ്. അവസാനമായി ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുകും കുറച്ചു ഉലുവയും മൂന്ന് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. Credit : mia kitchen