Making Of Tasty Kovakka Coconut Curry : നമ്മുടെ മലയാളികളെ സംബന്ധിച്ചിടത്തോളം തേങ്ങ അരച്ച കറികൾക്കെല്ലാം തന്നെ വളരെ രുചികരവും ആയിരിക്കും കൂടുതൽ ആളുകളും ഉണ്ടാക്കുന്നതും അതുപോലെ തന്നെയായിരിക്കും കോവയ്ക്ക നമ്മൾ സാധാരണ അല്ലെങ്കിൽ മറ്റു തോരൻ വയ്ക്കുന്നതിനായി ഉപയോഗിക്കുന്നത് എന്നാൽ അത് ഉപയോഗിച്ചുകൊണ്ട് ആരെങ്കിലും ഒരു കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കൂ.
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 500 ഗ്രാം ഗോവയ്ക്ക് നാല് കഷ്ണങ്ങൾ ആക്കി നീളത്തിൽ മുറിച്ചത് ഒരു മൺപാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എരുവിന് ആവശ്യമായ പച്ചമുളക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ വെളിച്ചെണ്ണ .
എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക പച്ചക്കറികൾ എല്ലാം തന്നെ നന്നായി വെന്ത് ഭാഗമാകുമ്പോൾ തേങ്ങ അരച്ചത് ഒഴിച്ചു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക. വീണ്ടും ഒരു 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അതിനുശേഷം കറി കുറുകി ഭാഗമാകുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Mia kitchen