Tasty koondal Dry Masala Roast : വളരെയധികം ആയ കൂന്തൽ റോസ്റ്റ് റെസിപ്പി പരിചയപ്പെടാം ഇതുപോലെ ഒരുതവണ ഉണ്ടാക്കിയാൽ പിന്നീട് എപ്പോഴും ഇതുതന്നെ ഉണ്ടാക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം 3 ഏലക്കായ ഒരു ചെറിയ കഷ്ണം പട്ട ചേർത്തു മൂപ്പിക്കുക.
ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, 5 വെളുത്തുള്ളി ചതച്ചത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് 15 ചെറിയ ചുവന്നുള്ളി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി രണ്ട് ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം മാറി വരുമ്പോഴേക്കും രണ്ട് തക്കാളി ചേർത്ത് കൊടുക്കുക നല്ലതുപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂന്തൽ ചേർത്തു കൊടുക്കുക. മസാല നല്ലതുപോലെ പിടിക്കുന്നതിനായി ഇളക്കി യോജിപ്പിക്കുക അതോടൊപ്പം കരയ്ക്ക് ആവശ്യമായ വെള്ളം കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
ശേഷം കൂന്തൽ നല്ലതുപോലെ അടച്ചു വേവിക്കുക. കൂന്തൽ നല്ലതുപോലെ വെന്ത് കറി എല്ലാം കുറുകി ഡ്രൈ ആയി വരണം. അതിനുശേഷം ഇറക്കി വയ്ക്കാം. ഒരു പാത്രത്തിലേക്ക് പകർത്തി നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees Kitchen