Making Of Tasty Crispy Kadala Snack : ഒരു കപ്പ് വെള്ളക്കടല ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പരിഹാരം തയ്യാറാക്കിയാലോ. ചായ കുടിക്കുന്ന നേരത്തിന്റെ ഒരു മണിക്കൂർ മുൻപ് അതൊന്ന് കുതിർത്തു വെച്ചാൽ മാത്രം മതി. ആദ്യം ഒരു കപ്പ് വെള്ളക്കടല എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും കുതിർത്ത് മാറ്റിവയ്ക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് രണ്ട് സവാള വളരെ കനം കുറഞ്ഞ അരിഞ്ഞെടുത്തത് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ കടലമാവ് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത്.
ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനുശേഷം കുറച്ചു സമയം മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പൊരിച്ചെടുക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നും കൈകൊണ്ട് ചെറിയ ഉരുളകൾ ഉരുട്ടി അത് കയ്യിൽ വെച്ച് പരത്തി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. വളരെയധികം രുചികരമായതും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ ഈ പലഹാരം എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen