Spicy Kerala Nadan Chickpea Curry : വെള്ളക്കടല മസാല കറി ഉണ്ടാക്കി നമ്മൾ കഴിച്ചിട്ടുണ്ടാകും. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടുള്ള ചപ്പാത്തിയുടെ കൂടെ കഴിക്കാനും ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്. എന്നാൽ സ്ഥിരം മസാല തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഇതുപോലെ മസാലക്കറി തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ വെള്ളക്കടല ആവശ്യമുള്ളത് എടുത്ത് നന്നായി കുതിർത്തു വയ്ക്കുക.
ശേഷം അത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിക്കുക. നല്ലതുപോലെ വെന്തതിനുശേഷം മറ്റൊരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ അര ടീസ്പൂൺ ജീരകം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാള വഴന്നു വരുന്ന സമയത്ത് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അതിലേക്ക് ഒരു കറുവപ്പട്ടയും ചേർത്തു കൊടുക്കുക. ശേഷം വഴന്നു വന്നിരിക്കുന്ന സവാളയിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ വീരജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന കടലയും വെള്ളവും ഒരുമിച്ച് ചേർത്തു കൊടുത്ത് നന്നായി തിളപ്പിക്കുക. അടച്ചുവെച്ച് വേവിക്കാവുന്നതാണ് നന്നായി കറി വെന്ത് കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. അവസാനമായി കുറച്ച് മല്ലിയില ചേർത്ത് ഇളക്കിയതിനു ശേഷം പകർത്തി വയ്ക്കാം. മസാലക്കറി ഇനി ഇതുപോലെ തയ്യാറാക്കി കൊടുക്കൂ.