Making Of tasty Kadala Masala Curry ; കടലക്കറി ഉണ്ടാക്കിയാൽ അതിന് കിടിലൻ കോമ്പിനേഷൻ ആണല്ലോ പുട്ട്. കടലക്കറി വളരെ രുചികരമായി ഉണ്ടാക്കിയാൽ ചൂട് ചോറിന്റെ കൂടെ കഴിക്കുവാനും വളരെ രുചികരമായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇനി കടലക്കറി ഉണ്ടാക്കുവാൻ ഈ റെസിപ്പി നിങ്ങൾ ഉണ്ടാക്കി നോക്കൂ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള കടല ആറോ ഏഴോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതിനുശേഷംകുതിർത്ത് എടുത്ത കുക്കർ ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാൻ വയ്ക്കുക. സമയം ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ മുഴുവൻ മല്ലി ചേർക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വലിയ ജീരകം ചേർക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക നല്ലതുപോലെ വറുത്തു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക തേങ്ങ വറുത്ത് വരുമ്പോൾ രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക .
ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക വീണ്ടും പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു ജാറിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിനുശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് 5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ചു തേങ്ങാക്കൊത്തും ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന കടലയും ചേർത്ത് വീണ്ടും നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി വരുമ്പോൾ മാത്രം പകർത്തി വയ്ക്കുക. Credit : Mia kitchen