ഈ കടലയുടെ രുചി ഒരിക്കൽ കഴിച്ചാൽ പിന്നെ നാവിൽ നിന്നും പോകില്ല. | Making Of Tasy Nadan Kadala Curry

Making Of Tasy Nadan Kadala Curry : ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ കടല വരട്ടിയത് തയ്യാറാക്കിയാലോ ഇത് മാത്രം മതി എത്ര വേണമെങ്കിലും നമ്മൾ കഴിച്ചു പോകും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

മൂന്നു വറ്റൽമുളക് ചേർക്കുക ശേഷം കുറച്ച് കറിവേപ്പിലയും തേങ്ങാക്കൊത്തും ചേർത്ത് നല്ലതുപോലെ ചൂടാക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതുപോലെ ഒരു ടീസ്പൂൺ വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .

സവാളയുടെ നിറമെല്ലാം മാറി വരുമ്പോൾ ആവശ്യമായ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

മസാല ഡ്രൈയായി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കറുത്ത കടല അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കേണ്ടതാണ് ഇടയ്ക്ക് ഇളക്കി കൊടുക്കുക ശേഷം നല്ലതുപോലെ യോജിച്ച് വരുമ്പോൾ പകർത്തി വയ്ക്കാം. നിങ്ങളും തയ്യാറാക്കൂ. Credit : Sheeba’s recipe

Leave a Reply

Your email address will not be published. Required fields are marked *