Making Of No Coconut Kadala Curry : കടലക്കറി ഉണ്ടാക്കുന്ന സമയത്ത് തേങ്ങ ഒന്നും ചേർക്കാതെ തന്നെ നല്ല കുറുകിയ ചാറോടു കൂടിയ കടലക്കറി ഉണ്ടാക്കണമെങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ആദ്യം തന്നെ ആവശ്യമുള്ള കടലയെടുത്ത് തലേദിവസം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക ശേഷം കഴുകിയെടുത്ത് ഒരു കുക്കറിൽ ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ച് എടുക്കുക. അതേസമയം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ,.
ശേഷം നാലു വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി എന്ത് കഴിഞ്ഞതിനു ശേഷം ഇവയെ എല്ലാവരും മിക്സിയിൽ നന്നായി അരച്ചെടുക്കുക അടുത്തതായി കഴിയുമ്പോൾ അതിൽ നിന്നും മൂന്ന് ടീസ്പൂൺ കടലയെടുത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ശേഷം .
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും ചേർത്ത് കൊടുക്കുക ശേഷം 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലതുപോലെ പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം വരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം അരച്ചു വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. ഇളക്കിയോജിപ്പിച്ച് കഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് തുറന്നു നോക്കുമ്പോൾ നന്നായി കുറുകി വരുന്നത് കാണാൻ സാധിക്കും. പാകമാകുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Sheeba’s recipes