Making Of Tasty Kadala Curry : കടലക്കറി എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് നല്ല സോഫ്റ്റ് പുട്ടിന്റെ കൂടെ കടലക്കറി കഴിക്കുവാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല അതുപോലെ തന്നെയാണ് ചോറിന്റെ കൂടെ കഴിക്കാനും വളരെ രുചിയാണ് എന്നാൽ അത് വെക്കേണ്ട രീതിയിൽ വയ്ക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചികരമാകുന്നത് കടലക്കറിയിൽ തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു കപ്പ് കടല തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് കടല ഇട്ടു കൊടുക്കുക ആവശ്യത്തിന് വെള്ളം ഒഴിക്കുക ശേഷം അത് നന്നായി വേവിക്കാൻ വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ മല്ലി ചേർക്കുക ശേഷം ഒരു ടീസ്പൂൺ ജീരകം ചേർക്കുക ഇത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ ചൂടാക്കുകയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്തു കൊടുക്കുക നല്ലതുപോലെ നിറം മാറി വരുമ്പോൾ പകർത്തി ഒരു മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് ചെയ്ത് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി 10 വെളുത്തുള്ളി ചതച്ചത് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക .
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക സവാളയുടെ നിറം മാറി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യമെങ്കിൽ തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാവുന്നതാണ് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് അരച്ചിരിക്കുന്ന അരപ്പും ചേർത്തു കൊടുക്കുക. ശേഷം കടലയും വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി വരുന്നത് വരെ വേവിക്കുക ശേഷം കറിവേപ്പില ചേർത്ത് പകർത്തി വയ്ക്കാവുന്നതാണ്. Credit : Mia kitchen