No Coconut Spicy Kadala Curry : രാവിലെ ബ്രേക്ക്ഫാസ്റ്റ് അപ്പം പുട്ട് എന്നിവ തയ്യാറാക്കുകയാണെങ്കിൽ അതിനു കോമ്പിനേഷൻ ആയി ഒരുതവണ കടലക്കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇനിയെന്നും കടലക്കറി ഇതുപോലെ ഉണ്ടാക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് 250 ഗ്രാം കടല വിട്ടുകൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു കഷണം കറുവപ്പട്ട എന്നിവ ചേർക്കുക അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക.
സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. വഴന്നു വരുമ്പോൾ അര ടീസ്പൂൺ പെരുംജീരകപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. കടല വെന്തു കഴിയുമ്പോൾ അതിൽ നിന്നും ടീസ്പൂൺ കടലയെടുത്ത് മിക്സിയുടെ ജാറിലേക്കിട്ട് അതോടൊപ്പം 8 കശുവണ്ടിയും ചേർത്ത് നന്നായി അരച്ച് മാറ്റിവയ്ക്കുക.
ബാക്കിയുള്ള കടല പാനിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്നതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ആവശ്യമായ പച്ചമുളക് അര ടീസ്പൂൺ കുരുമുളക് എന്നിവയും ചേർത്ത് വീണ്ടും വേവിച്ച് എടുക്കുക. വെന്തു വന്നതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video credit : Shamees kitchen