Making Of Varutharacha Kadala Curry : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും ചൂട് പുട്ട് തയ്യാറാക്കുകയാണെങ്കിൽ അതിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ വറുത്തരച്ച കടലക്കറി ഉണ്ടാക്കിയാലോ. എന്നാൽ ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽ ആണ്. ഈ സ്പെഷ്യൽ കടലക്കറിയുടെ റെസിപ്പി പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. കുതിർന്ന വന്നതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക.
അതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് 2 ടീസ്പൂൺ മല്ലി ചേർക്കുക, ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് മൂന്ന് പിടി തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം കറിവേപ്പില ചേർക്കുക.
ചെറിയ ബ്രൗൺ നിറമായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ടീസ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി ടേസ്റ്റ് രണ്ട് ടീസ്പൂൺ ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് ചേർക്കുക.ശേഷം അരപ്പ്, വേവിച്ചു വച്ചിരിക്കുന്ന കടല ഒഴിച്ച് തിളപ്പിക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. Credit : Mia kitchen