Making Of Tasty Breadfruit Curry : ആ കടച്ചക്ക വാങ്ങിക്കുന്ന ദിവസങ്ങളിൽ ഇറച്ചി കറിയുടെ അതേ ടേസ്റ്റ് തന്നെ കടച്ചക്ക കറി തയ്യാറാക്കിയാലോ ഇതുപോലെ വറുത്തരച്ചു വയ്ക്കുകയാണെങ്കിൽ ഇനി എത്ര ചോറ് ഉണ്ണും എന്ന് പറയാൻ പറ്റില്ല. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കടച്ചക്ക എടുത്ത് ചെറിയ കഷണങ്ങളാക്കി വെള്ളത്തിലിട്ട് വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി മൂന്നു ഗ്രാമ്പു രണ്ട് ഏലക്കായ അര ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കുറച്ചു തേങ്ങാക്കൊത്ത് ഇട്ട് വറുത്തെടുക്കുക തേങ്ങയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില രണ്ട് പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക. വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക.
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. തക്കാളി വെന്തു വരുമ്പോൾ അതിലേക്ക് കടച്ചക്ക ചേർത്ത് മിക്സ് ചെയ്യുക. കറിയിലേക്ക് വച്ചിരിക്കുന്ന അരപ്പും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. നന്നായി വെന്തു വന്നതിനു ശേഷം ഇറക്കിവെക്കുക അതുകഴിഞ്ഞ് ഒരു ഞാൻ ചൂടാക്കിയ അതിലേക്ക് അര ടീസ്പൂൺ കടുക് രണ്ട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ വറുത്ത് കറിയിലേക്ക് ചേർത്തു കൊടുക്കുക. Video credit : Sheeba’s recipes