Making Of Tasty Inji Curd Curry : എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്നാൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് പറയാൻ പോകുന്നത്. സാധാരണ സത്യങ്ങളിലെല്ലാം തന്നെ നിങ്ങൾ ഈ കറി കഴിച്ചു നോക്കിയിട്ടുണ്ടാകും. ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി പച്ചടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ഇത് ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക.
അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .ഉള്ളി വാടി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇഞ്ചിയുടെ നിറമെല്ലാം മാറി വരുന്ന സമയത്ത് അഞ്ചു വറ്റൽമുളക് ചേർത്തു കൊടുക്കുക..
അതിനുശേഷം രണ്ടു നുള്ള് വറുത്ത ജീരകപ്പൊടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ മൂത്ത് വരുമ്പോൾ മാത്രം അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. കറിയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ ഒരുപാട്ചൂടാക്കാനായി വയ്ക്കരുത് .
ഉടനെ തന്നെ അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക. ശേഷം രുചിയോടെ കഴിക്കാം ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ വേറെ ഒന്നും തന്നെ വേണ്ട ഇത് തന്നെ ധാരാളം. ആർക്കും തയ്യാറാക്കാൻ പറ്റുന്ന ഈ സിമ്പിൾ റെസിപ്പി നിങ്ങൾ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കരുത്. ഇഞ്ചിയും തൈരും ഉണ്ടെങ്കിൽ ഉടനെ ഉണ്ടാക്കി നോക്കൂ. Credit : Shamees kitchen