ഇഞ്ചിയും തൈരും ചേർന്നാൽ ഒഴിവാക്കാനാവില്ല ഈ കിടിലൻ രുചി. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Making Of Tasty Curd Inji Curry

Making Of Tasty Curd Inji Curry : സാധാരണ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന സമയത്ത് അതിൽ ചേർക്കുന്ന ഒന്നാണ് ഇഞ്ചി ചെറിയ അളവിൽ മാത്രമാണ് നമ്മൾ അത് ചേർക്കാറുള്ളത് എന്നാൽ തന്നെ പ്രധാനമായി ചേർത്തുകൊണ്ട് ഒരു കറി തയ്യാറാക്കിയാലോ വളരെ രുചികരമായ ഇഞ്ചി പച്ചടി എല്ലാവരും ഇങ്ങനെ തയ്യാറാക്കു. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് പൊട്ടിക്കുക അതിലേക്ക് 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .

ശേഷം നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക നിറമെല്ലാം മാറി വരുമ്പോൾ അഞ്ച് വറ്റൽ മുളകും നാല് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത ഇളക്കി യോജിപ്പിക്കുക ശേഷം രണ്ടു നുള്ള് ജീരകപ്പൊടി ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അധികം പുളിയില്ലാത്ത തൈര് ഒരു കപ്പ് ചേർത്തുകൊടുക്കുക.

തൈര് കട്ടിയുള്ളതാണ് എങ്കിൽ കട്ട എല്ലാം ഉടച്ചതിനുശേഷം മാത്രം ഒഴിച്ച് കൊടുക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ തിളപ്പിക്കാൻ പാടില്ല ചെറുതായി ചൂടായി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇറക്കി വയ്ക്കുക. വളരെ രുചികരമായ ഇഞ്ചി പച്ചടി തയ്യാറാർ. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *