Making Of Tasty Inji Curry : ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ കറികൾ ഉണ്ടെങ്കിൽ എത്രത്തോളം നമ്മൾ ചോറുണ്ണും എന്ന് പറയാൻ കഴിയില്ല കാരണം കറി ആയിരിക്കും വളരെയധികം രുചികരമാക്കുന്നത്. നിങ്ങൾ ഏതൊരു കരയും ഉണ്ടാക്കുന്നതിന് മുൻപായി ഇതുപോലെ ഒരു ഇഞ്ച് കറി തയ്യാറാക്കി നോക്കൂ. പിന്നെ ഇതായിരിക്കും നിങ്ങളുടെ ഫേവറേറ്റ്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 200 ഗ്രാം ഇഞ്ചി നമുക്ക് ആവശ്യമാണ് അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുത്തു വയ്ക്കുക
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക ശേഷം അത് പകർത്തി വയ്ക്കുക അതിൽ നിന്നും രണ്ടോ മൂന്നോ ടീസ്പൂൺ ഇഞ്ചി മാത്രം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ച് വയ്ക്കുക. അതേ പാനിലേക്ക് ആവശ്യമായ പച്ചമുളകും കുറച്ച് കറിവേപ്പിലയും വറുത്ത് എടുക്കുക
ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ശേഷം ആവശ്യമായ മുളകുപൊടിയും ചേർത്തു കൊടുക്കുക. അടുത്തതായി കറിയിലേക്ക് ആവശ്യമായ വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ വറുത്തുവച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് കൊടുക്കുക പൊടിച്ചതും ശേഷം
കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ തിളപ്പിക്കുക. എണ്ണ എല്ലാം തെളിഞ്ഞ് വരുന്ന സമയത്ത് ഇറക്കി വയ്ക്കാവുന്നതാണ് അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളക് കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. Credit : Mia kitchen