Making Of Tasty Inji Curry : നമ്മൾ ചോറ് കഴിക്കുന്നതിനുവേണ്ടി എത്രതന്നെ കറികൾ ഉണ്ടാക്കിയാലും ഇതുപോലെ ഇഞ്ചക്കറിയുടെ അത്രയും എത്തില്ല മറ്റൊരു കറിയും കാരണം അത്രയും രുചികരമാണ് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ദഹനത്തിനും വളരെയധികം ഗുണകരമായിട്ടുള്ള ഒന്നുകൂടിയാണ് ഇഞ്ചി കറി എല്ലാവരും ഇഞ്ചി കറി ശീലമാക്കു ആരോഗ്യം സംരക്ഷിക്കും എന്ന് എങ്ങനെയാണ് ഇഞ്ചി കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 200 ഗ്രാം ഇഞ്ചിയെടുത്ത് വളരെ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി വഴറ്റി എടുക്കുക. ഇഞ്ചിയുടെ നിറം മാറി വരുമ്പോൾ കോരി മാറ്റുക ശേഷം അതിൽ നിന്ന് വളരെ കുറച്ച് എടുത്ത് പൊടിച്ച് വയ്ക്കുക. അടുത്തതായി അതേ എണ്ണയിലേക്ക് നാല് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക.
മഞ്ഞൾപൊടി നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം മല്ലിപ്പൊടിയും മൂത്തുവരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. നടപടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു വലിയ കഷണം ശർക്കര ചേർത്തു കൊടുക്കുക. അതോടൊപ്പം പൊടിച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വഴറ്റിയെടുത്തു വച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു അര ടീസ്പൂൺ കായപ്പൊടിയും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞ് എടുത്ത വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി കുറുക്കി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും വറുത്ത് ഇഞ്ചി കറിയിലേക്ക് ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. Credit : Mia kitchen