Making Of Tasty Inji Curry : വീട്ടിൽ ഇഞ്ചിയും തൈരും ഉണ്ടെങ്കിൽ പിന്നെ വേറെ കറി എന്തിന് ഉണ്ടാക്കണം. ഇതുതന്നെ ധാരാളം നിങ്ങളെല്ലാവരും ഇന്ന് തന്നെ ഇഞ്ചിയും തൈരും ചേർത്തുള്ള ഈ പച്ചടി ഒന്ന് തയ്യാറാക്കി നോക്കൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് 5 ചുവന്നുള്ളി ചേർത്ത് വഴറ്റിയെടുക്കുക ശേഷം അതിലേക്ക് കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നിറമെല്ലാം തന്നെ മാറി ചെറിയ ബ്രൗൺ കളർ ആയി വരേണ്ടതാണ് ശേഷം അഞ്ച് വറ്റൽമുളകും മൂന്നു പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർക്കുക.
നന്നായി വഴന്നു വരുമ്പോൾ രണ്ട് നുള്ള് ജീരകപ്പൊടി ചേർത്ത് കൊടുക്കുക ശേഷം അധികം പുളിയില്ലാത്ത കട്ടയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. നിങ്ങളുടെ കയ്യിലുള്ളത് കട്ട തൈര് ആണെങ്കിൽ അത് മിക്സിയിൽ നല്ലതുപോലെ വെള്ളം ചേർക്കാതെ മിക്സ്സ് ചെയ്തതിനുശേഷം ചേർത്തു കൊടുക്കുക. നിങ്ങൾക്ക് എത്ര കറിയാണ് ആവശ്യമുള്ളത് അത്രയും ധൈര്യം നിങ്ങൾക്ക് ചേർത്തു കൊടുക്കാവുന്നതാണ് .
ഇതിലേക്ക് വെള്ളം ഒന്നും തന്നെ ചേർക്കാൻ പാടുള്ളതല്ല ശേഷം ചെറുതായി ചൂടായാൽ അപ്പോൾ തന്നെ ഇറക്കി വയ്ക്കുക. അതിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ശേഷം രുചിയോടെ കഴിക്കാം. ഈ കറി മാത്രം മതി എത്ര വേണമെങ്കിലും നിങ്ങൾക്ക് ചോറുണ്ണാം ഇന്ന് തന്നെ നിങ്ങൾ ഒരു പ്രാവശ്യം തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit Shamees kitchen