Tasty Inji Theeyal Recipe : ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഇഞ്ചി തീയൽ തയ്യാറാക്കാം. ഇതുപോലെ ഒരു ഇഞ്ചി തീയൽ ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും ആവശ്യമില്ല. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് 150 ഗ്രാം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടു പച്ചമുളക് ചേർത്തു കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാറ്റിവയ്ക്കുക. അതേ പാനിലേക്ക് 50 ഗ്രാം ഇഞ്ചി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി രണ്ടു നുള്ള് മഞ്ഞൾ പൊടി രണ്ടു നുള്ള് പെരുഞ്ചീരകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം എടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് പുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി ചേർക്കുക ശേഷം അരപ്പ് ചേർത്തു കൊടുക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അര ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് 3 വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. രുചിയോടെ കഴിക്കാം. Video credit : Sheeba’s Recipes