Making Of Soft Tasty Idali : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെ രുചികരമായ രീതിയിൽ ഇഡ്ഡലി ഉണ്ടാക്കാം. ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ കഴിക്കാത്തവരും കഴിച്ചു പോകും. നല്ല സോഫ്റ്റ് ഇഡലി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് പച്ച കൊടുക്കുക അതിലേക്ക് കാൽ കപ്പ് ഉഴുന്ന് ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക.
ശേഷം വെള്ളം ചേർത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് അടച്ച് രണ്ടര മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരയ്ക്കാൻ ആവശ്യത്തിനുള്ളത് ചേർത്തു കൊടുക്കുക ശേഷം അതോടൊപ്പം അരക്കപ്പ് ചോറ് ചേർത്തു കൊടുക്കുക.
അതോടൊപ്പം രണ്ട് കഷണം ഐസ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ബാക്കിയുള്ളതും ഇതുപോലെ തന്നെ അരച്ചെടുക്കേണ്ടതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അരി ഉഴുന്ന് എന്നിവ ഇതുപോലെ തടുത്തത് കൊണ്ട് തന്നെ നന്നായി പറഞ്ഞു പൊന്തി വരുന്നതായിരിക്കും അതിനുശേഷം കുറച്ചു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് വെക്കുക.
അത് കഴിഞ്ഞ് ഒരു കുക്കർ അടുപ്പിൽ വച്ച് ചെറിയ തീയിൽ ചൂടാക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം മാവ് ഒഴിച്ച് പാത്രം അതിനു മുകളിലായിമൂടി വെച്ചു കൊടുക്കുക. അതുകഴിഞ്ഞ് കുക്കർ അടച്ച് തീ ഓഫ് ചെയ്ത് 5 മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് തുറന്നു നോക്കുമ്പോൾ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം ശേഷം നിങ്ങൾക്ക് ഇഡലി ഉണ്ടാക്കാം. Credit : sruthis kitchen