Perfect Wheat Garlic Naan : ദിവസവും ചപ്പാത്തി കഴിച്ചു മടുത്തു പോയവരാണോ നിങ്ങൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ വീട്ടമ്മമാർ അതിന് പ്രത്യേകം കറിയും തയ്യാറാക്കേണ്ടതായി വരും എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ മറ്റ് കറികളൊന്നും ഉണ്ടാക്കാതെ രുചികരമായ കഴിക്കാൻ പറ്റിയ ഒരു പുതിയ ചപ്പാത്തി നോക്കാം..
അതിനായി ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് ഗോതമ്പ് പൊടി എടുക്കുക ശേഷം അതിലേക്ക് കാൽ കപ്പ് മൈദ ചേർക്കുക അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് അരക്കപ്പ് തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കുക .
കൈകൊണ്ട് കുഴക്കേണ്ടതാണ് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുന്നതുപോലെ കുഴച്ചെടുക്കുക ശേഷം അതിനു മുകളിലായി കുറച്ച് വെളിച്ചെണ്ണ ഒരു പാത്രത്തിൽ അടച്ച് മാറ്റി വെക്കുക അടുത്തതായി അരമണിക്കൂറിന് ശേഷം മാവെടുത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക അതിനുശേഷം ഓരോ ഉരുളകളും പരത്തുക.
നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ പരത്താവുന്നതാണ് ശേഷം അതിനെ മുകളിലായി കുറച്ച് വെളുത്തുള്ളി പൊടിയായി അരിഞ്ഞതും കുറച്ചു മല്ലിയിലയും ഇട്ടുകൊടുക്കുക ആവശ്യമെങ്കിൽ കറുത്ത എള്ളു കൂടി ചേർത്തു കൊടുക്കാം. ശേഷം ചപ്പാത്തി കോലുകൊണ്ട് ചെറുതായി പരത്തുക. എല്ലാം ഇതേ രീതിയിൽ തയ്യാറാക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഓരോന്നും ഇട്ട് ചുട്ടെടുക്കുക. Video credit : Fathimas curryworld