മീൻ മേടിക്കുമ്പോൾ ഒരു പ്രാവശ്യം എങ്കിലും ഈ കിടുക്കാച്ചി ഐറ്റം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. | Making Of Tasty Fish Masala Dry Fry

Making Of Tasty Fish Masala Dry Fry : നിങ്ങൾക്ക് മീൻ കറിവെച്ച് കഴിക്കുന്നതിനാണോ വറുത്ത് കഴിക്കുന്നതിന് ആണോ ഇഷ്ടം. എന്നാൽ ഇത് രണ്ടുമല്ലാത്ത രീതിയിൽ എന്നാൽ ഇത് രണ്ടിന്റെയും രുചി നമുക്ക് ഒരുപോലെ കിട്ടുന്ന രീതിയിൽ വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു മീൻ റെസിപ്പി പരിചയപ്പെടാം. ഇതിനുവേണ്ടി നിങ്ങൾ മീൻ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് മുള്ളുകൾ ഇല്ലാത്ത മീൻ തിരഞ്ഞെടുക്കേണ്ടതാണ്.

അതിനുശേഷം അതൊരു മൺചട്ടിയിലേക്ക് ആവശ്യത്തിന് മീൻ വൃത്തിയാക്കി ഇട്ടു വയ്ക്കുക ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീൻ എല്ലാം തന്നെ വറുത്ത് എടുക്കുക ശേഷം കോരി മാറ്റുക എണ്ണയിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക

വഴന്നു വരുമ്പോൾ അതിലേക്ക് പത്ത് വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും ചതച്ച് എടുത്തത് ചേർത്തുകൊടുക്കുക കറിവേപ്പിലയും മൂന്ന് പച്ചമുളകും ചേർക്കുക ശേഷം വഴറ്റിയെടുക്കുക. അതുകഴിഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കുറച്ച് വറ്റൽ മുളക് ചതച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ പുറത്തുവച്ചിരിക്കുന്ന മീനും ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക. തക്കാളി എല്ലാം നല്ലതുപോലെ വെന്തു വരണം മീനിലേക്ക് മസാല എല്ലാം യോജിച്ച് വരികയും വേണം. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാ ഭാഗമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *