Tasty Fish Shallots Roast : ഇതുപോലെ മീൻ തയ്യാറാക്കുകയാണെങ്കിൽ അത് വളരെയധികം രുചികരമായിരിക്കും. ഇന്നുതന്നെ തയ്യാറാക്കാം രുചികരമായ ചെറിയ ഉള്ളി ഇട്ടു വറ്റിച്ച മീൻ കറി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കറിക്ക് ആവശ്യമുള്ള മീൻ എടുക്കുക. അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക്ഇതിലേക്ക് ഒന്നര ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് മീനിലേക്ക് മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം മസാല പുരട്ടിവെച്ച മീൻ ഇട്ടുകൊടുത്ത് നല്ലതുപോലെ വറുത്തെടുത്ത് മാറ്റുക. ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് ചൂടാക്കുക ശേഷം 150 ഗ്രാം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.
അതോടൊപ്പം 4 പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. തക്കാളി നന്നായി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം ഒന്നോ രണ്ടോ കുടംപുളി ആവശ്യത്തിന് വെള്ളത്തിൽ ഇട്ടു വയ്ക്കുക.
അതിനുശേഷം ആ വെള്ളം മാത്രം കറിയിലേക്ക് ചേർക്കുക. ശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം കറി നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ വറ്റൽ മുളക് ചതച്ചതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് കറിയിലേക് ഒഴിച്ചു കൊടുക്കുക. ഇറക്കി വെക്കുക ശേഷം രുചിയോടെ കഴിക്കാം. Credit : Sheeba’s Recipes