Tasty Fish Masala : ഇനി മീൻ പൊരിക്കുന്നുണ്ടെങ്കിൽ ഇതുപോലെ മസാല തയ്യാറാക്കി പൊരിച്ചു നോക്കൂ. ഈ പൊരിച്ച മീൻ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഏത് മീനാണോ പൊരിക്കാൻ എടുക്കുന്നത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക അടുത്തതായി ഇതിലേക്ക് വേണ്ട മസാല ചേർത്തു കൊടുക്കാം.
അതിനു വേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് എട്ടു ചുവന്നുള്ളി നാലു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ മുളകുപൊടിയും അരടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക.
നല്ല പേടിച്ച പോലെ അരച്ചെടുക്കേണ്ടതാണ് ശേഷം അത് മീനിലേക്ക് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക. നിങ്ങൾ എത്ര നേരം മാറ്റിവയ്ക്കുന്നുവോ അത്രയും മസാല ഉള്ളിലേക്ക് മസാലയെല്ലാം തന്നെ ചേർന്നു വരുന്നതായിരിക്കും. ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഓരോ മീനും അതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക.
പൊരിച്ചെടുക്കുന്ന സമയത്ത് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ മീനിന്റെ രുചി വളരെ കൂടുതലായിരിക്കും. ഓരോ മീനും രണ്ട് ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. വളരെ രുചികരമായിട്ടുള്ള ഈ മീൻ മസാല നിങ്ങളും തയ്യാറാക്കി നോക്കൂ. ഏത് മീനാണെങ്കിലും ഇതുപോലെ പൊരിച്ചെടുക്കുക.
One thought on “ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ. മീൻ ഇതുപോലെ പൊരിച്ചു നോക്കൂ. | Tasty Fish Masala”